ടെൽ അവീവ് : ഹമാസ് ഭീകരർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈന്യം സിംഹത്തെപ്പോലെ ഭീകരരോട് പോരാടുകയാണ്. ഇത് ഒരു തുടക്കം മാത്രമാണെന്ന് നെതന്യാഹു പറഞ്ഞു.
‘ഞങ്ങളോട് ശത്രുക്കൾ ചെയ്ത അതിക്രമങ്ങൾ ഞങ്ങൾ ഒരിക്കലും മറക്കില്ല, ഒരിക്കലും ക്ഷമിക്കുകയുമില്ല. യഹൂദ ജനതയോട് പതിറ്റാണ്ടുകളായി ചെയ്തുകാണാത്ത ഇത്തരം ക്രൂരതകൾ ലോകം മറക്കാനും ഞങ്ങൾ അനുവദിക്കില്ല. ഞാൻ ഊന്നിപ്പറയുന്നു: ഇത് ഒരു തുടക്കം മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയ റെയ്ഡ് നടത്തി. പലസ്തീനിലെ സാധാരണക്കാർ ഞങ്ങളുടെ ശത്രുക്കളല്ലെന്നും പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളെയും അവരുടെ ആയുധങ്ങളും കണ്ടെടുക്കാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമാണ് റെയ്ഡ് നടത്തിയത് എന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം 120 ഓളം ഇസ്രായേലികളെ ഹമാസ് ഗാസയിൽ ബന്ദികളാക്കിയിട്ടുണ്ടെന്നും സൈന്യം ആരോപിച്ചു. ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ പിടികൂടിയവരെയാണ് ബന്ദികളാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതിനെല്ലാം മറുപടിയായി തങ്ങൾ ഹമാസിനെ ഇല്ലാതാക്കും എന്ന് സൈന്യം വ്യക്തമാക്കിക്കഴിഞ്ഞു. ഇസ്രായേൽ സൈനികർ ഗാസ മുനമ്പ് വളഞ്ഞിട്ടുണ്ടെന്നും അടുത്ത ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും ഇസ്രായേൽ ലെഫ്റ്റനന്റ് കേണൽ കോൺറിക്കസ് പറഞ്ഞു. ‘ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്, ഈ യുദ്ധത്തിൽ ഞങ്ങൾ ഹമാസിനെയും അതിന്റെ സൈനിക ശേഷികളെയും തകർക്കും. ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ആക്രമിക്കാൻ ഹമാസിന് ഇനി ഒരിക്കലും സാധിക്കില്ല” കേണൽ കോൺറിക്കസ വ്യക്തമാക്കി. രാജ്യം തിരിച്ചടിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു.
Discussion about this post