ന്യൂയോർക്ക്: ഹമാസ് ഭീകരർ പിശാചുക്കളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസിനെക്കാൾ ഇപ്പോൾ ഭേദം അൽ ഖ്വായ്ദയാണെന്നാണ് തോന്നുന്നത്. നിലവിൽ തുടരുന്ന പോരാട്ടത്തിൽ അമേരിക്ക ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്നും ബൈഡൻ ആവർത്തിച്ചു.
ഒരോ ദിവസവും ഇസ്രായേൽ- ഹമാസ് പോരാട്ടം ഭീകരമായിക്കൊണ്ടിരിക്കുകയാണ്. ആയിരത്തോളം നിരപരാധികൾക്ക് ജീവൻ നഷ്ടമായി. ഇതിൽ 27 പേർ അമേരിക്കൻ പൗരന്മാരാണ്. അൽ ഖ്വായ്ദ ഭീകരരാണ് ഭേദം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഹമാസിന്റെ പ്രവർത്തനങ്ങൾ. ഹമാസ് പിശാചുക്കളാണ്. ഇത് ഞാൻ തുടക്കം മുതലേ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അമേരിക്ക എല്ലായ്‌പ്പോഴും ഇസ്രായേലിന് ഒപ്പമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വലിയ പ്രതിസന്ധിയുണ്ട്. ഹമാസ് ചെയ്യുന്ന കാര്യങ്ങൾക്ക് പലസ്തീനികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് നമുക്ക് അറിയാം. ഗാസയിലെ പസ്തീനികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഭീകരർ ബന്ദികളാക്കിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക തുടരുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Discussion about this post