തൃശൂർ :കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വായ്പകൾ നിയന്ത്രിച്ചിരുന്നത് സി പി എം ആയിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വായ്പ അനുവദിച്ചിരുന്നത് സി പിഎം പാർലമെന്ററി സമിതി ആയിരുന്നു. അനധികൃതമായി നൽകിയിരുന്ന വായ്പകൾക്ക് പ്രത്യേക മിനിട്സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പു നടത്തിയവരുടെ സ്വത്തു കണ്ടുകെട്ടിയ റിപ്പോർട്ടിലാണ് ഇ ഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് ബാങ്കിലെ മുൻ മാനേജരായ ബിജു കരിം ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തട്ടിപ്പ് നടത്തിയ 35 പേരുടെ സ്വത്തുവകകളാണ് ഇ ഡി കണ്ടുകെട്ടിയത്. ഒന്നാം പ്രതിയായ സതീഷ്കുമാറിന്റെ ഭാര്യയുടെ പേരിലുള്ള വസ്തുക്കളും വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന നാല്പത്തിയാറ് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന ഒരുകോടിയിലധികമുള്ള പണവുമാണ് ഇ ഡി കണ്ടുകെട്ടിയത്.സി പി എം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും ഇ ഡി കണ്ടുകെട്ടി.
Discussion about this post