ന്യൂഡൽഹി: പലസ്തീനിൽ ഇസ്രായേൽ അധിനിവേശം നടത്തുകയാണെന്നും അവരാണ് ഭീകരവാദികളെന്നും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ.
പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീൻ വ്യക്തമാക്കി.നെതന്യാഹുവുമായും ഗൾഫ് രാജ്യങ്ങളുമായും മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ കുറ്റകൃത്യത്തിൽ നിന്ന് ഇസ്രയേലിനെ നരേന്ദ്രമോദി പിന്തിരിപ്പിക്കണമെന്ന് പലസ്തീൻ പ്രതിനിധി ആവശ്യപ്പെട്ടു.
പലസ്തീനെ പിന്തുണയ്ക്കുന്നതിൽ ലോകത്തെ നയിച്ചത് ഇന്ത്യയാണ്. മഹാത്മാ ഗാന്ധിയുടെ നയം ഇന്ത്യ തുടരുകയാണ് വേണ്ടത്. പരമാധികാര പലസ്തീൻ വേണം എന്ന നയം ഇന്ത്യ ആവർത്തിച്ചത് കണ്ടുവെന്ന് അദ്നൻ അബു അൽഹൈജ കൂട്ടിച്ചേർത്തു.
യുദ്ധം ആരംഭിച്ച ദിനം തന്നെ ഇസ്രായേലിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. ഇസ്രായേലിലുണ്ടായരിക്കുന്ന ഭീകരാക്രമണം അതന്ത്യം ഞെട്ടലുണ്ടാക്കുന്നതാണെന്നും നമ്മുടെ പ്രാർത്ഥനയും ചിന്തകളും അവിടുത്തെ നിഷ്‌കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.. ഈ ദുർഘട നിമിഷത്തിൽ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിരുന്നു.
Discussion about this post