സൗന്ദര്യപരിചരണത്തിന് പ്രകൃതിദത്തമായ മാർഗങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികവും. ഇക്കൂട്ടർക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് വെളിച്ചെണ്ണ.മിനുസമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചർമം, കറുത്ത ഇടതൂർന്ന മുടി എന്നിങ്ങളെ സൗന്ദര്യപരിചരണത്തിന് വെളിച്ചെണ്ണ സഹായകരമാണ്.
ആദ്യം മുഖം തുണി ഉപയോഗിച്ച് വൃത്തിയാക്കുക. അൽപം വെളിച്ചെണ്ണയെടുത്ത് മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കാം. ശേഷം വട്ടത്തിൽ മസാജ് ചെയ്യുക. ഒരു രാത്രി മുഴുവൻ ഇതു മുഖത്തും കഴുത്തിലും സൂക്ഷിച്ച് രാവിലെ കഴുകി കളയാം. ദിവസവും ഉറങ്ങാൻ പോവുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുക. ഇത് മുഖത്തെയും കഴുത്തിലെയും ചുളിവുകളെ ഇല്ലാതാക്കും. ചർമത്തിന് മിനുസം ലഭിക്കും.
കൈവിരളുകളിൽ വെളിച്ചെണ്ണ പുരട്ടാം. കുറച്ച് നേരം മസാജ് ചെയ്ത് കഴുകി കളയാം. ഇത് നിങ്ങളുടെ കൈവിരലുകളെ മൃദുവാക്കി വെക്കുന്നു.വെളിച്ചെണ്ണ ബോഡി സ്‌ക്രബായി ഉപയോഗിക്കാം. നിങ്ങളുടെ വരണ്ട ചർമ്മത്തിൽ വെളിച്ചെണ്ണ കൊണ്ട് തടവാം. ഇതിൽ കുറച്ച് പഞ്ചസാരയും ചേർക്കാം.
ചുണ്ട് മൃദുവാക്കി വെക്കാൻ വെളിച്ചെണ്ണ പുരട്ടാം. രാത്രിയിൽ വെളിച്ചെണ്ണ ചുണ്ടിൽ തേച്ച് കിടക്കുന്നത് നല്ലതാണ്.
മേക്കപ്പ് കഴുകി കളയാൻ പല ക്രീമുകളുമാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാൽ വെളിച്ചെണ്ണ മേക്കപ്പ് കളയാൻ അത്യുത്തമമാണ്. ഒരു കൃത്രിമവും ഇല്ലാത്ത വെളിച്ചെണ്ണ ഇതിനായി തിരഞ്ഞെടുക്കാം.
വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയിൽ പുരട്ടുക. പ്രത്യേകിച്ച് മുടിയുടെ വേരുകളിൽ. രാത്രി തേച്ചാൽ രാവിലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപയോഗം മുടി കൊഴിച്ചിൽ 50% വരെ കുറയ്ക്കുമെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അര ടീസ്പൂൺ വെളിച്ചെണ്ണ, നാരങ്ങ തൊലി പിഴിഞ്ഞ നീര് ചേർത്ത് കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും വരണ്ടതും ഇരുണ്ടതുമായ ചർമ്മത്തിൽ തടവുക കറുപ്പ് നിറം മാറി കിട്ടും.
Discussion about this post