ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഫിറോസ്പൂർ ജില്ലയിലായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപം ഡ്രോൺ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഡ്രോൺ കണ്ടെടുത്തത്. അതിർത്തിയ്ക്ക് സമീപത്തെ വയലിൽ വീണ് കിടക്കുന്ന നിലയിൽ ആയിരുന്നു ഡ്രോൺ. ഇതിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്നുമായി എത്തിയ ഡ്രോണാണ് ഇതെന്നാണ് സംശയിക്കുന്നത്.
ഡിജിഐ മാട്രിസ് 300 ആർടികെ ക്വാഡ്‌കോപ്റ്ററാണ് കണ്ടെത്തിയത്. പ്രദേശത്ത് പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയാണ്.
Discussion about this post