ജറുസലേം: ഹമാസിന്റെ ഭീകരാക്രമണത്തിൽ ഇന്ത്യൻ വംശജരായ വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹോം ഫ്രണ്ട് കമാൻഡിലെ കമാൻഡറായ 22 കാരിയും, ബോർഡർ പോലീസ് ഓഫീസറായ കിം ദോക്രകറുമാണ് കൊല്ലപ്പെട്ടത്. ഈ മാസം ഏഴിന് ഉണ്ടായ ആക്രമണത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജരായ ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വ്യോമാക്രമണത്തിൽ ഇവരുടെ ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതുവച്ച് ഇവരെ തിരിച്ചറിയുക പ്രയാസമായിരുന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തിയ ശേഷമാണ് മരണവിവരം സ്ഥിരീകരിച്ചത്.
അതേസമയം ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഇതുവരെ 286 ഇസ്രായേൽ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് പുറമേ 51 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരായ നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം ഇസ്രായേൽ- ഹമാസ് പോരാട്ടം ശക്തമായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയവരുടെ കുടുംബങ്ങളുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. 10 ദിവസം മുൻപാണ് ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചത്.
Discussion about this post