ചെന്നൈ: പാക് താരം മുഹമ്മദ് റിസ്വാന് നേരെ ഇന്ത്യൻ ആരാധകർ ജയ് ശ്രീറാം വിളിച്ചതിനെ എതിർത്ത തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വിമർശിച്ച് ബിജെപി. പകർച്ചവ്യാധി പകർത്തുന്ന കൊതുക് ഒരിക്കൽ കൂടി വിഷം തുപ്പാൻ പുറത്തുവന്നുവെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചത് മര്യാദകേടാണെന്ന് ആയിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. പരസ്യമായി നമാസ് നടത്തിയതിനെ അംഗീകരിക്കുന്ന ഉദയനിധി എന്തുകൊണ്ടാണ് ജയ് ശ്രീറാം വിളി ശരിയായില്ലെന്ന് പറയുന്നത് എന്ന് ഗൗരവ് ഭാട്ടിയ ചോദിച്ചു. ഒരിക്കൽ കൂടി വിഷം തുപ്പാൻ ഡങ്കിയും മലേറിയയും പടർത്തുന്ന കൊതുക് പുറത്തുവന്നിരിക്കുന്നു. മത്സരത്തിനിടെ നമാസ് നടത്താം. അത് ആർക്കും പ്രശ്‌നമില്ല. ജയ് ശ്രീറാം വിളിയാണ് പ്രശ്‌നം. ലോകത്തിന്റെ എല്ലാ മൂലയിലും ശ്രീരാമ ഭഗവാൻ ഉണ്ട്. എല്ലാവരും രാമ മന്ത്രം മുഴക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ ആരാധകരെ വിമർശിച്ച് ഉദയനിധി രംഗത്ത് എത്തിയത്. അതിഥി സത്കാരത്തിന് പേര് കേട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. അങ്ങിനെയൊരു രാജ്യത്ത് ജയ് ശ്രീറാം വിളിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഉദയനിധി പറഞ്ഞത്. സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും ഉദയനിധി പ്രതികരിച്ചിരുന്നു.
Discussion about this post