കുന്ദംകുളം : സംസ്ഥാന സ്‌കൂൾ കായികോത്സവ കലവറയിൽ രുചിയൂറുന്ന ചിക്കനും ബീഫും വെച്ചുവിളമ്പി കൊടകര സ്വദേശിയായ അയ്യപ്പദാസ്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ സംഘാടക സമിതി ചെയർമാൻ എ.സി.മൊയ്‌തീൻ എം.എൽ.എ അടുപ്പിന് തീ പകർന്നതോടെ കലവറയിൽ പാചകത്തിന് ആവേശമുണർന്നു.ചപ്പാത്തിയും ചിക്കനുമായിരുന്നു ആദ്യദിവസത്തെ സ്‌പെഷ്യൽ.
40ലധികം പേരാണ് കലവറയിൽ അയ്യപ്പദാസിന് കരുത്തായുള്ളത്. പുലർച്ചെ മൂന്നോടെ അടുക്കളയിൽ പാചകം ആരംഭിക്കും. കുന്നംകുളത്തെ ഫാമുകളിലെ മുട്ടയും പാലുംമാണ് പാചകപ്പുരയിലെത്തുന്നത്. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്കാണ് വിളമ്പൽ ചുമതല. കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹി ടി.കെ.എ. ഷാഫിയുടെ നേതൃത്വത്തിൽ 400 അദ്ധ്യാപകർ ഇതിന് സജ്ജമാണ്.ഡിസ്‌പോസിബിൾ ഗ്ളാസില്ല മാലിന്യം കുറയ്ക്കാൻ ഡിസ്‌പോസിബിൾ ഗ്ളാസൊഴിവാക്കി
അതാത് ദിവസത്തെ ഭക്ഷണത്തിൻറെ മെനു ഇങ്ങനെ
രാവിലെ അഞ്ചിന്: മുട്ടയും പാലും
ഏഴിന് പ്രാതൽ: ഇഡലി, ദോശ, അപ്പം, ചപ്പാത്തി, ചമ്മന്തി, മുട്ടക്കറി, വെജിറ്റബിൾ കറി, ചിക്കൻകറി (ഒന്നിടവിട്ടുള്ള ദിവസം)
11ന്: ചായയും പഴംപൊരിയും ബോണ്ടയും പത്തിരിയും
ഉച്ചയ്ക്ക് 12ന്: നാടൻ പച്ചക്കറിയിൽ സദ്യ. (അവിയൽ, കൂട്ടുകറി, കിച്ചടി, പച്ചടി, എരിശേരി)
പായസം ഇലയിൽ തന്നെ കഴിക്കണം.
വൈകിട്ട് 3.30ന്: ചായയും ചെറുകടികളും
രാത്രി ഏഴിന്: ചപ്പാത്തി – ചിക്കൻ, ചപ്പാത്തി – ബീഫ്, ചോറ് (ഇവയിൽ ഏതെങ്കിലും ഒന്ന്).












