മിസോറാം :അമിത് ഷായുടെ മകൻ ബിജെപി നേതാവല്ല; രാഹുൽ കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് പ്രതികരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിനെപോലെ ബിജെപി യിൽ കുടുംബവാഴ്ചയല്ല നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ മകൻ ജയ് ഷാ, അനുരാഗ് താക്കൂർ,രാജ്‌നാഥ് സിംഗിന്റെ പങ്കജ് സിംഗ് തുടങ്ങിയവർ കുടുംബവാഴ്ചയ്ക്ക് ഉദാഹരമാണെന്ന് രാഹുൽ പരാമർശം നടത്തിയിരുന്നു. അതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകനായ പങ്കജ് സിംഗ് ഉത്തർപ്രദേശിലെ ഒരു എംഎൽഎ മാത്രമാണ്. പ്രിയങ്കയെ പോലെ ബിജെപിയെ നിയന്ത്രിക്കുന്നത് പങ്കജ് സിംഗ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ ബിജെപിയുടെ ഒരു വിഭാഗമാണെന്ന് രാഹുൽ ധരിച്ചു വെച്ചിരിക്കുന്നത്. രാഹുലിന്റെ കുടുംബം മുഴുവൻ കോൺഗ്രസിലാണുള്ളത്.എന്നിട്ടും കുടുംബവാഴ്ചയുടെ അർത്ഥം എന്താണെന്ന് പോലും രാഹുലിനറിയില്ല.
അമിത് ഷായുടെ മകൻ എങ്ങനെയാണ് ഈ ചർച്ചയിലേക്ക് വരുന്നതെന്ന് ഹിമന്ത ചോദിച്ചു. “അമിത് ഷായുടെ മകൻ എന്താണ് ചെയ്യുന്നത്? രാജ്‌നാഥ് സിങ്ങിന്റെ മകൻ എന്താണ് ചെയ്യുന്നത്?അമിത് ഷായുടെ മകനാണ് ഇന്ത്യൻ ക്രിക്കറ്റ് നടത്തുന്നതെന്നാണ് രാഹുൽ പറയുന്നത്. ആദ്യം കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് പ്രതികരിക്കൂ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Discussion about this post