ഗാസ സിറ്റി: ഗാസയിലെ ആശുപത്രിയിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശുപത്രിയിൽ ഉണ്ടായ ഭീകരാക്രമണം ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ അൽ അഹ്ലി ആശുപത്രിയിലേക്ക് ഉണ്ടായ ഭീകരാക്രമണം ഞെട്ടിച്ചു. മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
നിലവിൽ ഉണ്ടാകുന്ന ഭീകരാക്രമണങ്ങളും അതിൽ ആളുകൾക്ക് ജീവൻ നഷ്ടമാകുന്നതും വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഭീകരാക്രമണത്തിൽ പങ്കുള്ളവർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും മോദി ട്വീറ്റ് ചെയ്തു.
രാവിലെയോടെയായിരുന്നു ആശുപത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതിൽ 500 ഓളം പേരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിൽ എന്നായിരുന്നു ആദ്യം ഉയർന്ന ആരോപണം. എന്നാൽ ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതാണെന്ന് ഇസ്രായേൽ സേന ദൃശ്യങ്ങൾ സഹിതം വ്യക്തമാക്കുകയായിരുന്നു.
Discussion about this post