ധാക്ക: ദുർഗാ പൂജയ്ക്കിടെ ലൗഡ് സ്പീക്കറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്ക് നോട്ടീസ് നൽകി ഇസ്ലാമിക സംഘടന. അസാൻ വേളയിലും മസ്ജിദിൽ നമാസ് നടത്തുമ്പോഴും ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക് ഫൗണ്ടേഷനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലൗഡ് സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം പ്രാർത്ഥനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ഹബീഗഞ്ച് ജില്ലയിലാണ് സംഭവം. ദുർഗാ പൂജയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികൾ ആണ് ക്ഷേത്രങ്ങളിൽ പുരോഗമിക്കുന്നത്. ഇതിനിടെയാണ് ഇസ്ലാമിക് ഫൗണ്ടേഷന്റെ നോട്ടീസ്. ക്ഷേത്ര ട്രസ്റ്റുകൾക്കും ഹിന്ദു സംഘടനകൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത് എന്നാണ് സംഘടനയുടെ വാദം.
നോട്ടീസ് ഹിന്ദു വിശ്വാസികളിൽ വലിയ പ്രതിഷേധത്തിന് കാരണം ആയിട്ടുണ്ട്. ഹൈന്ദവ ആഘോഷങ്ങളിൽ ഏറ്റവും പ്രധാന്യമുള്ള ഒന്നാണ് ദുർഗാ പൂജ. അസാൻ ഉച്ചഭാഷിണികൾ വഴി പതിവായി ഉച്ചത്തിൽ ചൊല്ലുമ്പോൾ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ദുർഗാ പൂജയ്ക്ക് ലൗഡ് സ്പീക്കറിൽ ഭക്തിഗാനം വച്ചാൽ എന്താണ് തെറ്റെന്നാണ് ഹിന്ദു വിശ്വാസികൾ ചോദിക്കുന്നത്.
അതേസമയം മുൻ വർഷങ്ങളിലെല്ലാം ദുർഗാ പൂജയ്ക്കിടെ വലിയ അക്രമ സംഭവങ്ങളാണ് ഉണ്ടായത്. നിരവധി ഹൈന്ദവർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഇക്കുറി ആഘോഷം.
Discussion about this post