ന്യൂഡൽഹി: സാങ്കേതിക വികസിച്ചതിനൊപ്പം നാം നേരിടുന്ന ഭീഷണിയാണ് ഓൺലൈൻ തട്ടിപ്പുകൾ നിമിഷ നേരം കൊണ്ടാണ് തട്ടിപ്പുകാർ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ അവസാന തുട്ട് നാണയവും സ്വന്തമാക്കുന്നത്. ആധാർ കാർഡ് ദുരുപയോഗം ചെയ്ത് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങൾ കൈക്കലാക്കി നടത്തുന്ന തട്ടിപ്പാണ് വ്യാപകം. പ്രധാനമായി ഫിംഗർ പ്രിന്റ് ഡേറ്റ,ആധാർ നമ്പർ,ബാങ്ക് പേര് എന്നീ വിവരങ്ങാണ് ചോർത്തുന്നത്. ഇത് ഉപയോഗിച്ച് നിയമവിരുദ്ധമായി തട്ടിപ്പുകാർ പണം പിൻവലിക്കും. എസ്എംഎസ് പോലും ഇല്ലാതെയാണ് ഇവർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് അത്രേ. ഇത് ഇല്ലാതാക്കാൻ ആധാർ കാർഡ് ലോക്ക് ചെയ്യുകയാണ് ഒരു പ്രതിവിധി.
ആധാർ കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയും. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ല. ഇത് വളരെ എളുപ്പമാണ്. അതായത് നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്തു വച്ചിരിക്കുകയാണെന്നിരിക്കട്ടെ, നിങ്ങളുടെ ആധാർ കാർഡ് ആർക്കും ഉപയോഗിക്കാനോ ചെക്ക് ചെയ്യാനോ കഴിയില്ല.
നിങ്ങളുടെ കാർഡ് ലോക്ക് ചെയ്തതിന് ശേഷം വെരിഫിക്കേഷനായി അതേ ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വെർച്വൽ ഐഡന്റിഫിക്കേഷൻ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാർ കാർഡുകളുടെ ദുരുപയോഗം ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കും.
എങ്ങനെ ലോക്ക് ചെയ്യാം
നിങ്ങളുടെ ആധാർ നമ്പർ ലോക്ക് ചെയ്യുന്നതിന് നിങ്ങൾ പ്രത്യേക ഫോർമാറ്റിൽ മെസേജ് അയയ്ക്കണം. 1947 എന്ന നമ്പറിലേക്കാണ് നിങ്ങളുടെ ടെക്സ്റ്റ് മെസേജ് അയക്കേണ്ടത്. അതായത് ആധാർ നമ്പറിന്റെ അവസാന നാല് അക്ഷരങ്ങൾക്കൊപ്പം GETOTPLAST എന്ന് മെസേജ് ടൈപ്പ് ചെയ്യുക.
ലോക്കിങ് റിക്വസ്റ്റിനായി നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് പിറകിൽ LOCKUID എന്ന് ടൈപ്പ് ചെയ്യണം. ശേഷം അതേ നമ്പറിലേക്ക് ഒ ടി പിയും അയയ്ക്കണം. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.ഉടൻ തന്നെ നിങ്ങൾക്ക് കൺഫർമേഷൻ മെസേജും ലഭിക്കും.
ആധാർ ബയോമെട്രിക് എങ്ങനെ സെറ്റ് ചെയ്യാം?
ഇതിനായി ആദ്യം UIDAIയുടെ www.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം, ‘എന്റെ ആധാർ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ‘ആധാർ സെർവീസ്’ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
ശേഷം, ‘ലോക്ക്/അൺലോക്ക് ബയോമെട്രിക്‌സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇത് ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ സ്‌ക്രീനിൽ ഒരു പുതിയ ടാബ് തുറന്നുവരും. ഈ ടാബിൽ നിങ്ങൾക്ക് ആധാർ ബയോമെട്രിക് ലോക്ക് നൽകാൻ താൽപ്പര്യമാണോ എന്നതിന് സമ്മതം ചോദിക്കുകയാണ്. ബയോമെട്രിക് ലോക്ക് ആക്ടീവാക്കിയ ശേഷം, അത് അൺലോക്ക് ചെയ്യുന്നത് വരെ ഏതെങ്കിലും തരത്തിൽ ബയോമെട്രിക് സ്ഥിരീകരണം നടത്തില്ലെന്ന് ഇവിടെ ഉപയോക്താവ് ഉറപ്പ് നൽകണം.
ഇവിടെ ബോക്‌സിൽ ക്ലിക്ക് ചെയ്ത ശേഷം, ‘ലോക്ക്/അൺലോക്ക് ബയോമെട്രിക്‌സ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, നിങ്ങളുടെ ആധാർ നമ്പറും ക്യാപ്ച കോഡും നൽകുക. ശേഷം ‘ സെന്റ് ഒടിപി’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഈ ഒടിപി നൽകിയ ശേഷം നിങ്ങളുടെ സ്‌ക്രീനിൽ ഒരു മെസേജ് വരുന്നതാണ്. ഇതുവരെയും ബയോമെട്രിക് ഫീച്ചർ ആക്ടീവ് ചെയ്തിട്ടില്ല. എന്നാൽ, ഇത് ആക്ടീവ് ചെയ്യാൻ അനുമതി കൊടുത്താൽ ലോക്കിങ് ഫീച്ചർ നിങ്ങളുടെ ആധാറിൽ പ്രവർത്തനക്ഷമമാകുമെന്നാണ് മെസേജിൽ പറയുന്നത്.
Discussion about this post