ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾക്ക് വലിയ പ്രാധാന്യമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നോക്കിയിരിക്കുന്നവരുമുണ്ട്. ഒരു കാലത്ത് നയൻതാരയുടെ സിനിമാ വിശേഷങ്ങൾക്ക് വേണ്ടിയാണ് ആരാധകർ കാത്തിരുന്നത് എങ്കിൽ വിഘിനേഷ് ശിവനുമായുള്ള പ്രണയബന്ധം പുറത്തറിഞ്ഞതോടെ വിവാഹ വിശേഷം അറിയാനുള്ള കാത്തിരിപ്പായി. ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ അറിയുന്നതിലാണ് ആരാധകർക്ക് താത്പര്യം.
കുഞ്ഞുങ്ങൾ ഉണ്ടായതിന് ശേഷമാണ് നയൻതാര- വിഘ്‌നേഷ് ദമ്പതികൾ മാതാപിതാക്കളായ വിവരം പുറത്തുവിട്ടത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്നും ഇരുവരും വിട്ടുനിന്നു. ആരാധകരുടെ നിരന്ത അഭ്യർത്ഥനയെ തുടർന്ന് അടുത്തിടെ ആയിരുന്നു നയൻതാര കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ച്ചത്. പിന്നീടും അത് തുടർന്നു. ഇപ്പോഴിതാ മക്കളിൽ ഒരാളായ ഉരിയിരിനെ കൊഞ്ചിക്കുന്ന വീഡിയോ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്.
നയൻതാരയുടെ മടിയിൽ കമിഴ്ന്ന് കിടക്കുകയാണ് ഉയിർ. കാലിൽ തലോടി നടി കുഞ്ഞിനെ കെഞ്ചിക്കുന്നുമുണ്ട്. 16 സെക്കൻഡ് ആണ് വീഡിയോയുടെ ദൈർഘ്യം. നയൻതാര തന്നെ അഭിനയിച്ച ചിക്രം ഭാസ്‌കർ ദി റാസ്‌കിളിലെ ഐ ലവ് യു മമ്മി എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ.
താരത്തിന്റെ ഫാൻസ് പേജുകളിൽ അടക്കം വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഉലകം എവിടെയെന്നാണ് ആരാധകരുടെ ചോദ്യം. എല്ലായ്‌പ്പോഴും ഉലകിനും ഉയിരിനും ഒപ്പമുള്ള ചിത്രമാണ് താരം സാധാരണയായി പങ്കുവയ്ക്കാറുള്ളത്.
https://twitter.com/i/status/1714907895274578245
Discussion about this post