പത്തനംതിട്ട: ശബരിമല മേൽ ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ടുള്ള ഡോ. മഹേന്ദ്ര കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആകുന്നു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പ് സുതാര്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നേരത്തെയെടുത്ത തീരുമാന പ്രകാരമാണ് പിഎൻ മഹേഷ് നമ്പൂതിരിയെ നറുക്കിട്ട് എടുത്തത് എന്നും മേഹന്ദ്ര കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
യോഗ്യത നേടിയ 17 പേരുടെ, പേരുകൾ നറുക്ക് ഇടുന്ന കൂട്ടത്തിൽ 11ാം നമ്പറായ മഹേഷ് നമ്പൂതിയുടേത് ഒഴികെ ബാക്കിയെല്ലാ നറുക്കും രണ്ട് കൈയും കൂട്ടി തിറുത്ത് ഇട്ടു. എന്നാൽ മഹേഷ് നമ്പൂതിരിയുടേത് മാത്രം വെറുതെ ചുരുട്ടിയിടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സമാന രീതിയിൽ തന്നെ മേൽശാന്തി എന്ന് എഴുതിയ പേപ്പറും തിറുത്തിട്ടില്ല. ആദ്യം എടുത്ത 11ാം നമ്പറായ മഹഷേ നമ്പൂതിരിയ്ക്ക് തന്നെ മേൽശാന്തിയുടെ നറുക്ക് ലഭിക്കുകയും ചെയ്തു. ഇത് യാദൃശ്ചികം അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശബരിമല മേൽശാന്തി നറുക്കെടുപ്പ്
ശബരിമലയിൽ വരുന്ന വൃശ്ചികമാസം മുതൽക്കുള്ള മേൽശാന്തിയുടെ നറുക്കെടുപ്പ് തുലാം മാസം 1 ആം തീയതിയായ ഇന്നലെയാണല്ലോ കഴിഞ്ഞത്.
സൂക്ഷ്മബുദ്ധി എന്ന് സ്വയം വിശേഷിപ്പിക്കുന്ന (കുരുട്ടുബുദ്ധിയെന്ന് നാട്ടാർ ??) സർവ്വോപരി തല്ലുകൊള്ളിയുമായ ഞാൻ, ഏഷ്യാനെറ്റ് ന്യൂസിന്റെ മേൽശാന്തി നറുക്കെടുപ്പ് വീഡിയോയിൽ, കണ്ട രസകരമായ/കൗതുകകരമായ ഒരു കാര്യം ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്…
ലെ യൂട്യൂബ് ലിങ്ക് കമന്റിൽ കൊടുത്തിരിക്കുന്നു..
വീഡിയോ സൂക്ഷ്മമായി കണ്ടു നോക്കൂ…
യോഗ്യത നേടിയ 17 പേരുടെ, പേരുകൾ നറുക്ക് ഇടുന്ന കൂട്ടത്തിൽ 11 ആം നമ്പർ നറുക്ക് ഒഴികെ ബാക്കിയെല്ലാം, രണ്ട് കൈയും കൂട്ടി തിറുത്ത് ഇടുന്നു.
(വിളക്കിന് തിരി തെറുക്കുന്നതു പോലെ)
11 ആം നമ്പർ മാത്രം, വെറുതെ ചുരുട്ടിയിടുന്നു..
അടുത്ത പാത്രത്തിൽ 16 ബ്ലാങ്ക് പേപ്പറും, മേൽശാന്തി എന്നെഴുതിയ 1 പേപ്പറും ആണ് ഇടുക..
പേരുകൾ എഴുതി ഇട്ടിരിക്കുന്ന പാത്രത്തിൽ നിന്ന് എടുക്കുന്ന പേരിന്, അപ്പുറത്തെ പാത്രത്തിൽ നിന്ന് മേൽശാന്തി എന്ന നറുക്ക് കിട്ടുമ്പോഴാണല്ലോ അയാളെ നറുക്കെടുത്തതായി കണക്കാക്കുന്നത്.
മേൽശാന്തി എന്ന പേര് എഴുതിയ പേപ്പർ ഒഴികെ, ബാക്കി 16 പേപ്പറുകളും, ഇരു കയ്യും കൂട്ടി തിറുത്ത് ഇടുന്നു…
മേൽശാന്തി എന്ന പേപ്പർ ആദ്യം കൊടുത്തുവെങ്കിലും (6:11 min 6:14 min) അത് തിരിച്ചു നൽകിയിട്ടാണ്, 16 ബ്ലാങ്ക് പേപ്പർ ഇടുന്നത്…ഏറ്റവും ഒടുവിൽ മേൽശാന്തി എന്ന പേപ്പർ ഇരുകൈയും കൂട്ടി തിറുക്കാതെ ഇടുന്നു..
പേരുകൾ എഴുതിയ പേപ്പറിൽ നിന്ന് കുട്ടി ആദ്യമേ തന്നെ 11 ആം നമ്പർ തുണ്ട് എടുക്കുന്നു…
ഇപ്പുറത്തെ പാത്രത്തിൽ നിന്ന് മേൽശാന്തി എന്ന പേപ്പറും എടുക്കുന്നു..
ശുഭം…??
സാങ്കേതികപരമായി ഇത് സാധിക്കുമോ എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ, നിങ്ങടെ നാട്ടിൽ ലോക്കൽ ചിട്ടി നടത്തുന്ന ചേച്ചിമാരോട് ചോദിച്ചു നോക്കൂ…
നേരത്തെ തരാമെന്ന് വാക്ക് പറഞ്ഞ ചിട്ടി നൽകാൻ, നറുക്കെടുപ്പിൽ ചേച്ചിമാർ ഇത്തരം നമ്പറുകൾ ഇറക്കുന്നത് കണ്ടിട്ടുണ്ട്…
ഇത് ആരോപണം ഉന്നയിക്കൽ ഒന്നുമല്ല… ??
കണ്ട കാര്യം സൂചിപ്പിച്ചു എന്ന് മാത്രം ??
അൽപ്പം പോലും ‘അഴിമതി കാണിക്കാത്ത’ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ആരോപണം ഉന്നയിച്ചാൽ, അത് ഈശ്വരകോപം ആകും എന്നതു കൊണ്ട് അതിനു മുതിരുന്നില്ല…??
സ്വാമിയേ ശരണമയ്യപ്പാ..??????
NB : ഗുരുവായൂർ ദേവസ്വത്തീന്ന് മാത്രം അടി വാങ്ങി കൂട്ടാമെന്ന് ഞാനാർക്കും വാക്കൊന്നും കൊടുത്തിട്ടില്ല ??????
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കയ്യീന്നും ഞാൻ വാങ്ങിക്കൂട്ടും
Discussion about this post