അമൃത്‌സർ : പാകിസ്താൻ പതാകയേക്കാൾ ഉയരത്തിൽ ഭാരതത്തിന്റെ ത്രിവർണ പതാക. അട്ടാരി-വാഗാ അതിർത്തിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു.കേന്ദ്രമന്ത്രിയോടൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും ചടങ്ങിൽ പങ്കെടുത്തു. 418 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകയാണിത്.
“ഇത് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിനമാണിത്. ഞാൻ ആദ്യമായി അട്ടാരി-വാഗാ അതിർത്തിയിൽ എത്തിയിരിക്കുന്നു. ഇവിടെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിച്ചു. ദേശാഭിമാനികളായ ഓരോ ഭാരതീയനും ഇതൊരു അഭിമാന നിമിഷമാണ്. ഞാൻ രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് എനിക്കേറ്റവും അഭിമാനവും വളരെയധികം സന്തോഷവുമുള്ള നിമിഷമാണിത്. നമ്മുടെ അതിർത്തികൾ കാക്കുന്ന ഓരോ ജവാൻമാർക്കും ഞാൻ നന്ദി അറിയിക്കുന്നു ” നിതിൻ ഗഡ്കരി പറഞ്ഞു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഉയരം കൂടിയ ദേശീയ പതാക 3.5 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും ഉയരമുള്ള ദേശീയ പതാകയുള്ളത് കർണാടകയിലെ കോട്ട് കേരെയിലുള്ള ബെലഗാവി കോട്ടയിലാണ്.361 അടി ഉയരത്തിലാണ് ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post