കാപ്പിയോ ചായയോ കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവരാണ് നമ്മൾ. കാപ്പിയും ചായയുമാണ് നമുക്ക് ആ ദിവസത്തേക്കുള്ള ഊർജ്ജം നൽകുന്നത് എന്ന് വേണമെങ്കിൽ ഒരു തരത്തിൽ പറയാം. സാധാരണയായി പല്ല് തേയ്ച്ച ശേഷമാണ് നാം ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ മറ്റൊരു കൂട്ടരാകട്ടെ പല്ല് തേയ്ക്കാതെ ഇവ രണ്ടും അകത്താക്കാറാണ് പതിവ്.
പല്ല് തേയ്ക്കാതെ കാപ്പി കുടിയ്ക്കുന്നത് അത്ര നല്ലതാണോ?. യഥാർത്ഥത്തിൽ ഇവ പല്ലിന്റെയും മുഴുവൻ ശരീരത്തിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് സത്യം. കാപ്പിയും ചായയും വെറു വയറ്റിൽ നാം കഴിക്കുന്നതു തന്നെ ശരീരത്തിന് ദോഷമാണ്. പല്ല് തേയ്ക്കാതെ കുടിയ്ക്കുന്നത് കൂടുതൽ ദോഷമായി ഭവിക്കുമെന്നതാണ് വാസ്തവം.
കാപ്പിയിലും ചായയിലും ധാരാളം ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ നിത്യവും കുടിയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിന്റെ ആരോഗ്യത്തിന് ഉമിനീർ ആവശ്യമാണ്. രാവിലെ എഴുന്നേറ്റ് പല്ലു തേച്ചാൽ മാത്രമേ ഉമിനീർ ഉൽപാദനം ഉണ്ടാകുകയുള്ളൂ. ഈ ഉമിനീർ കാപ്പിയിലും ചായയിലും അടങ്ങിയിട്ടുള്ള ആസിഡിൽ നിന്നും പല്ലിനെ സംരക്ഷിക്കും. അത് വഴി ദന്തക്ഷയം ഉണ്ടാകാനുള്ള സാദ്ധ്യതയും കുറയും.
കാപ്പി കുടിച്ചതിന് ശേഷം പല്ല് തേച്ചാൽ അത് പല്ലിന് ചുറ്റും ആസിഡും പഞ്ചസാരയും കൂടുതലായി പരത്തും. ഇത് പല്ലുകൾ പെട്ടെന്ന് കേടാകുന്നതിന് കാരണം ആകും. പല്ലിന്റെ ഇനാമിലിനെയും ബാധിക്കാം. മദ്യപിച്ച ശേഷവും പല്ലു തേയ്ക്കുന്നത് ഈ ഫലമാകും നൽകുക. ചിലർക്ക് പല്ല് തേയ്ക്കാതെ ചായ കുടിയ്ക്കുന്നത് വയറ്റിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും കാരണം ആകാറുണ്ട്.
Discussion about this post