ഹൈദരാബാദ്: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയിൽ കയറി ദോശ ചുട്ട് വയനാട് എംപി രാഹുൽ ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റോഡരികിലെ തട്ടുകടയിൽനിന്ന് കോൺഗ്രസ് നേതാവ് ദോശയുണ്ടാക്കിയത്.
നുകപ്പള്ളി ബസ് സ്റ്റാൻഡിൽ യാത്ര നിർത്തി രാഹുൽ തട്ടുകടയിലേക്ക് പോവുകയും കടക്കാരനോട് ആശയവിനിമയം നടത്തി ദോശയുണ്ടാക്കാൻ ശ്രമം നടത്തുകയുമായിരുന്നു. വഴിയാത്രക്കാരോട് കുശലാന്വേഷണം നടത്തിയ രാഹുൽ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണവും നടത്തി.
Rahul Anna ❤️ pic.twitter.com/8bekF4zzjh
— Congress (@INCIndia) October 20, 2023
രാഹുൽ ദോശ ഉണ്ടാക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. പാത്രത്തിൽനിന്ന് ദോശ മാവ് എടുത്ത് രാഹുൽ തന്നെ കല്ലിൽ ഒഴിക്കുന്നതും ചേരുവകൾ ചേർക്കുന്നതും കല്ലിൽനിന്ന് കോരി പാത്രത്തിൽ ഇടുന്നതും വിഡിയോയിലുണ്ട്. ആവശ്യക്കാർക്ക് ദോശ നൽകിയും അവർക്കൊപ്പം ഇരുന്ന് ദോശ കഴിച്ചുമാണ് രാഹുൽ മടങ്ങിയത്. ‘രാഷ്ട്രീയ വേദിയിൽ നിന്ന് ദോശക്കാരനിലേക്ക്’ എന്ന കുറിപ്പോടെ എക്‌സ് പ്ലാറ്റ്‌ഫോമിൽ ഇതിൻറെ വിവിധ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post