എന്തെങ്കിലും വിശേഷ ദിനങ്ങൾ വന്നാൽ മുഖമൊന്ന് മിനുക്കാൻ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണ് ഇന്നധികവും. ഒന്നു ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ ചർമ്മസംരക്ഷണവും ആകാം, സ്‌പെഷ്യൽ ദിവസങ്ങളിൽ തിളക്കവും ലഭിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഫേഷ്യലുകൾ ഇതാ
ചർമ്മത്തിന്റെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഏറെ നല്ലതാണ് ഫേഷ്യൽ. ഫേഷ്യലിന് വിവിധ ഘട്ടങ്ങളുണ്ട്. ആദ്യം തന്നെ മനസ് ശാന്തമാക്കുക എന്നതാണ്. ഫേഷ്യൽ മുഖത്തിന് തിളക്കം മാത്രമല്ല മനസിന് ശാന്തതയും നൽകുന്ന ഒന്നാണ്.
ഫേയ്‌സ് മാസ്ക് കൂട്ടുകൾ
കുക്കുംബർ- പഞ്ചസാര ഫെയ്‌സ്പാക്ക്
കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്‌സ് പാക്ക് സഹായിക്കുന്നു.
തൈര് – കടലമാവ് ഫെയ്‌സ് പാക്ക്
വെയിലിൽ കരുവാളിച്ച ചർമത്തിന്റെ ഫ്രഷ്‌നസും തിളക്കവും വീണ്ടെടുക്കാൻ ഈ ഫെയ്‌സ് പാക്ക് സഹായിക്കും. ഏകദേശം തുല്യ അളവിൽ തൈരു കടലമാവും എടുക്കുക. നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തു പുരട്ടു ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.
ഓറഞ്ച് ഫെയ്‌സ് പാക്ക്
ഓറഞ്ച് തൊലി നന്നായി ഉണക്കി പൊടിച്ചെടുത്തത് രണ്ട് ടീസ്പൂൺ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ ഓട്‌സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ എടുത്തതിനുശേഷം അൽപം വെള്ളവും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.
ഈ മിശ്രിതം മുഖത്ത് പുരട്ടി, തുടങ്ങിയതിനുശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്‌സ് പാക്ക് ഉപയോഗിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
തൈര് -മഞ്ഞൾ ഫെയ്‌സ് പാക്ക്
തൈരിൽ കടലമാവ്, മഞ്ഞൾ, ഒരു നുള്ള് ഉപ്പ്, രണ്ടു മൂന്നു തുള്ളി നാരങ്ങാനീര് എന്നിവ ചേർത്തിളക്കി നല്ലൊരു ഫെയ്സ് പാക്ക് തയാറാക്കാം.ശേഷം ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് ആഴ്ചയിൽ മൂന്നു നാലു തവണ അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ . ആദ്യആഴ്ചയിൽ തന്നെ പ്രകടമായ വ്യത്യാസം അനുഭവപ്പെടും
അരിപ്പൊടി ഫെയ്‌സ് പാക്ക്
അൽപം കസ്തൂരി മഞ്ഞളും അരിപ്പൊടിയും എടുക്കുക. ഇവ പേസ്റ്റ് രൂപത്തിലാക്കുന്നതിന് ആവശ്യമായ പാൽ ഇതിലേക്ക് ഒഴിക്കുക. ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കുക. ഇതു മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോൾ മുഖം കഴുകാം. പാലിന് പകരം തൈരോ, തേനോ ഉപയോഗിക്കാം.
ഫേഷ്യൽ സ്റ്റെപ്പുകൾ
മുഖം വൃത്തിയാക്കുക.
ആദ്യം തന്നെ മേക്കപ്പ് എല്ലാം നീക്കം ചെയ്യുക. മുഖം വൃത്തിയാക്കുന്നതാണ് ക്ലെൻസിങ്ങിലൂടെ ചെയ്യുന്നത്. പാൽ ഉപയോഗിച്ച് മുഖം നല്ലതു പോലെ വൃത്തിയാക്കാവുന്നതാണ്. പാലിൽ അൽപം പഞ്ഞി കൊണ്ട് മുക്കി ഇത് മുഖത്ത് തുടച്ചെടുക്കണം. പാലിന് പകരം മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതും നല്ലതാണ്
സ്‌ക്രബിങ്
മുഖം വൃത്തിയാക്കിയതിന് ശേഷം ആസിഡ് പോലുള്ളവ ഉപയോഗിച്ച് എക്‌സ്‌ഫോളിയേഷൻ ചെയ്യുക. അതും അല്ലെങ്കിൽ അരിപ്പൊടിയോ കാപ്പിപൊടിയോ ഉപയോഗിച്ച് മുഖത്ത് സ്‌ക്രബ് ചെയ്യുക. മുഖത്ത് പോറൽ വീഴ്ത്താതെ വേണം ഇത് ചെയ്യാൻ. പഞ്ചസാര കൊണ്ട് നമുക്ക് സ്‌ക്രബ്ബർ തയ്യാറാക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ മൃതകോശങ്ങളെയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു.സ്‌ക്രബ് ചെയ്തിന് ശേഷം മുഖം വൃത്തിയാക്കി സ്റ്റീമിങ് ചെയ്യുക.
ആവി പിടിക്കുക
മുഖത്ത് ചെറുതായി ആവി കൊള്ളിക്കുന്നത് മുഖ ചർമത്തിലെ ചെറു സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. ഹോം ഫെയ്സ് സ്റ്റീമർ ടൂൾ ഉണ്ടെങ്കിൽ ഉപയോഗിക്കാം. അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം അതിൽ നിന്ന് ആവി പിടിച്ചാലും മതി.
ആവി പിടിച്ചതിന് ശേഷം മുഖത്ത് ഫേയ്‌സ് മാസ്‌ക് ഇടാംയ 20 മിനിറ്റിന് ശേഷം ഇത് മുഖത്ത് നന്നായി മസാജ് ചെയ്തതിന് ശേഷം തുടച്ചുകളയാം.
ടോണിംഗ്
കോട്ടൺ ബോൾ, കോട്ടൺ പാഡ് അല്ലെങ്കിൽ സ്പ്രിറ്റ്സറോ ഉപയോഗിച്ച് നിങ്ങളുടെ ടോണർ അപ്ലൈ ചെയ്യുക.
സെറം
ചർമത്തിന്റെ തരവും ആവശ്യവും അനുസരിച്ച്, ആന്റി-ഏജിംഗ് സെറം, വിറ്റാമിൻ സി സെറം അല്ലെങ്കിൽ ചർമത്തിന് തിളക്കം നൽകുന്ന സെറം ഇവയിലേതെങ്കിലും തിരഞ്ഞെടുക്കുക.
മോയ്‌സ്ചറൈസ് ചെയ്യുക
നല്ലൊരു മോയ്ചറൈസിങ് ക്രീം ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്താൽ ഫേഷ്യലിംഗ് പൂർത്തിയായി.കറ്റാർവാഴ ജെൽ മോയ്ചറൈസിങ് ക്രീം ആയി ഉപയോഗിക്കാം. അലോ വേര ജെൽ 10 രൂപ ചെലവിൽ വീട്ടിലുണ്ടാക്കാം
Discussion about this post