Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഓസ്ട്രേലിയക്കെതിരെ ദയനീയ പരാജയം; പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ നിന്ന് പാകിസ്താൻ പുറത്ത്; സെമി സാധ്യത തുലാസിൽ

ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയോടും തോറ്റതോടെ, സെമിയിലെത്താൻ പാകിസ്താന് ഇനി വമ്പൻ ജയങ്ങൾ അനിവാര്യമാണ്

by Brave India Desk
Oct 21, 2023, 08:28 am IST
in Cricket, International, Sports
Share on Facebook
Tweet
WhatsApp
Telegram

ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ദയനീയ പരാജയത്തെ തുടർന്ന് പാകിസ്താൻ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ നിന്ന് പുറത്തായി. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 62 റൺസിനായിരുന്നു ബാബർ അസമിന്റെയും സംഘത്തിന്റെയും തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ നാൽപ്പത്തിയൊന്നാം ഓവറിൽ 305 റൺസിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ആദം സാംപയാണ് പാകിസ്താൻ ബാറ്റിംഗ് നിരയെ തകർത്തത്. ഇഫ്തിഖാർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ എന്നിവരുടെ വിക്കറ്റുകൾ നിർണായക സമയത്ത് വീഴ്ത്തിയാണ് സാംപ ഓസീസിന് മിന്നും ജയം സമ്മാനിച്ചത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

തോൽവിയോടെ പാകിസ്താൻ പോയിന്റ് പട്ടികയിൽ നാലിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് വീണു. വിജയം നേടിയ ഓസ്ട്രേലിയ നാലാം സ്ഥാനത്തേക്ക് കയറി. ഒരു ഘട്ടത്തിൽ ഓസീസ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്നു. തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയതോടെയാണ് കമ്മിൻസും കൂട്ടരും ആദ്യ നാലിലേക്ക് കുതിച്ചത്.

ഓസ്ട്രേലിയക്കും പാകിസ്താനും നാല് പോയിന്റുകൾ വീതമാണ് ഉള്ളത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഓസീസിന്റെ മുന്നേറ്റം. ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയോടും തോറ്റതോടെ, സെമിയിലെത്താൻ പാകിസ്താന് ഇനി വമ്പൻ ജയങ്ങൾ അനിവാര്യമാണ്.

നാല് മത്സരങ്ങളിൽ നാലിലും ജയിച്ച ന്യൂസിലൻഡാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. നാലിൽ നാല് ജയങ്ങളുമായി ഇന്ത്യയും തൊട്ട് പിന്നിലുണ്ട്. റൺ റേറ്റിലെ നേരിയ മുൻതൂക്കമാണ് കിവികളെ മുന്നിൽ നിർത്തുന്നത്. ഇരു ടീമുകളും തമ്മിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിന് അർഹരാകും.

മൂന്ന് മത്സരങ്ങളിൽ നിന്നും 2 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയാണ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. നെതർലൻഡ്സിനെതിരായ ഞെട്ടിക്കുന്ന തോൽവിയാണ് പ്രോട്ടീസിന് തിരിച്ചടിയായത്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ശ്രീലങ്കയാണ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ. പരിക്കേറ്റ ക്യാപ്ടൻ ദസുൻ ശനകക്ക് പകരം കുശാൽ മെൻഡിസാണ് ലങ്കയെ നയിക്കുന്നത്.

Tags: indiaICC CWC 2023pakistanaustralia
Share10
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies