ന്യൂഡൽഹി : ഇന്ത്യൻ സായുധ സേനയുടെ ചരിത്രം യുവാക്കൾ അറിയണമെന്നും അതിൽനിന്നും പ്രചോദനം ഉൾക്കൊള്ളണം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശനിയാഴ്ച ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ ഇന്ത്യൻ സൈന്യത്തിന്റെ പൈതൃകോത്സവം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയോടൊപ്പം ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ചടങ്ങിൽ പെങ്കെടുത്തു.
“ഈ ഫെസ്റ്റിവൽ ആദ്യമായി സംഘടിപ്പിച്ച യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷനെ (യുഎസ്ഐ) അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് ഇവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹമുണ്ട്. കഴിഞ്ഞ 1-2 ദശാബ്ദങ്ങളിലായി ഇന്ത്യൻ സായുധ സേനയുടെ പങ്കിനെക്കുറിച്ച് യുവാക്കൾ അറിയണം, അവർ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും” രാജ്‌നാഥ്‌സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ പുരാതനവും തന്ത്രപ്രധാനവുമായ പര്യവേക്ഷണത്തിലൂടെ സമകാലിക സൈനിക മേഖലയുമായി സംയോജിപ്പിക്കുന്നതിനും തദ്ദേശീയമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യൻ ആർമിയുടെയും യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യയുടെയും (യുഎസ്ഐ) സംയുക്ത സഹകരണത്തോടെയുള്ള ‘പ്രോജക്റ്റ് ഉദ്ഭവ’വും ചടങ്ങിൽ പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു.
തലസ്ഥാനത്ത് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ, കല, നൃത്തം, നാടകം, കഥ-പറച്ചിൽ, പ്രദർശനം എന്നിവയിലൂടെ നൂറ്റാണ്ടുകളായി പരിണമിച്ച ഇന്ത്യയുടെ സമ്പന്നമായ സൈനിക സംസ്കാരവും പൈതൃകവും എല്ലാവരിലും എത്തിക്കുകയാണ് ഉത്സവം ലക്ഷ്യമിടുന്നത്. പ്രഗത്ഭരായ പണ്ഡിതന്മാർ, പരിശീലകർ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർ പാനൽ ചർച്ചകളിൽ പങ്കെടുക്കും.
Discussion about this post