തൃശൂര്‍ : ബൈക്ക് ഓടിച്ചു പോകവേ കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ഗുരുതരമായി പരിക്കേറ്റു. വരവൂര്‍ സ്വദേശി രമേശിനാണ് സർവീസ് വയർ കഴുത്തിൽ കുരുങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. എതിർദിശയിലുള്ള വീട്ടിലേക്കുള്ള കെഎസ്ഇബി സർവീസ് വയർ ആയിരുന്നു ബൈക്കിൽ സഞ്ചരിക്കവേ രമേശിന്റെ കഴുത്തിൽ കുരുങ്ങി അപകടം ഉണ്ടാക്കിയത്.
കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍ വച്ചാണ് അപകടം നടന്നത്. രാത്രി 9 മണിയോടെ സഹോദരനുമൊത്ത് ബൈക്കിൽ പോവുകയായിരുന്നു രമേശ്. വാഹനം ഓടിച്ചു കൊണ്ടിരിക്കവേ സർവീസ് വയർ കഴുത്തിൽ കുരുങ്ങി വാഹനത്തിൽ നിന്നും മറിഞ്ഞുവീണ് അപകടം പറ്റുകയായിരുന്നു.
അപകടം പറ്റിയ ഉടൻ തന്നെ രമേശിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post