ഇസ്ലാമാബാദ് : ലഷ്‌കർ ഇ ജബ്ബാർ സ്ഥാപകനും ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ അടുത്ത അനുയായിയുമായ ദാവൂദ് മാലിക് കൊല്ലപ്പെട്ടു. പാകിസ്താനിലെ വടക്കൻ വസിറിസ്താനിൽ വെച്ച് അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
മിറാലി മേഖലയിൽ വെച്ച് മുഖംമൂടി ധരിച്ച തോക്കുധാരികളാണ് ഭീകര നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ അജ്ഞാതരായ അക്രമികൾ പതിയിരുന്ന് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പാകിസ്താനിലെ തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുളള സംഘർഷമാണ് കൊലയ്ക്ക് കാരണമെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഭീകരരെ ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളിൽ ആസൂത്രിതമായ കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലഷ്‌കർ ഇ ത്വായ്ബ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിന്റെ അടുത്ത സുഹൃത്തായ മുഫ്തി ഖൈസർ ഫാറൂഖ് അടുത്തിടെ കറാച്ചിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടുത്ത ഭീകര നേതാവ് കൊല്ലപ്പെടുന്നത്.












Discussion about this post