കൊല്ലം : പള്ളിപ്പെരുന്നാളിന് ഉണ്ടായ തർക്കത്തെ തുടർന്ന് നടന്ന കൊലപാതകത്തിലെ പ്രതികൾ അറസ്റ്റിലായി. കൊല്ലം ചവറയിൽ ആയിരുന്നു സംഭവം നടന്നത്. ചവറയിലെ പള്ളിപ്പെരുന്നാളിനിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു പ്രതികൾ സർക്കാർ ഉദ്യോഗസ്ഥനെ വെട്ടി കൊലപ്പെടുത്തിയത്.
കോവിൽത്തോട്ടം സ്വദേശി അഗസ്റ്റി വർഗീസ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 25ന് പുലർച്ചയോടെയായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഈ പ്രതികൾ.
പള്ളിപ്പെരുന്നാൾ കഴിഞ്ഞ് പുലർച്ചെ നാലുമണിയോടെ വീട്ടിലേക്ക് വരികയായിരുന്ന അഗസ്റ്റി വർഗീസ്, ബന്ധുവായ ജോയൽ എന്നിവരെ പ്രതികളായ ആക്രമിസംഘം ആക്രമിക്കുകയായിരുന്നു. അഗസ്റ്റി വർഗീസിനെ സ്വന്തം വീടിനു മുൻപിലുണ്ടായിരുന്നു പ്രതികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അഗസ്റ്റി വർഗീസ് ഈ മാസം എട്ടിനായിരുന്നു മരണപ്പെട്ടത്.
Discussion about this post