Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

50 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് 12 വയസ്സുകാരി വീണു; അനാമികയുടെ ജീവൻരക്ഷിച്ച ഫയർഫോഴ്സിന് നാട്ടുകാരുടെ കൈയ്യടി

by Brave India Desk
Oct 22, 2023, 06:12 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കിണറിന്റെ കൈവരിയിൽ ഇരുന്ന് കളിക്കവെ പന്ത്രണ്ട് കാരി അൻപത് അടി താഴ്ചയുള്ള കിണറിലേക്ക് വീണു. എന്നാൽ ഇത്രയേറെ ആഴമുള്ള കിണറായിട്ടും  ഭാഗ്യമെന്നോണം കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വെങ്ങാനൂർ സ്വദേശിനി സുനിതയുടെ മകൾ അനാമിക (12) യാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.   പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകൾ ഇല്ലെന്നും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലായിരുന്നു സംഭവം. കല്ലുവെട്ടാൻ കുഴിയിൽ വാടക കെട്ടിടത്തിലാണ് അനാമികയുടെ അമ്മ സുനിതയുടെ കട. സുനിത കട തുറക്കാനെത്തിയപ്പോൾ അനാമികയും കൂടെയുണ്ടായിരുന്നു.  ഇതിനിടെ കടയുടെ സമീപത്തുള്ള കിണറിൻറെ കൈവരിയിൽ കുട്ടി ഇരുന്നു കളിക്കുകയായിരുന്നു.    രണ്ടടിയോളം ഉയരത്തിൽ കിണറിന് കൈവരിയുണ്ട്.  കിണറിന്റെ മുക്കാൽ ഭാഗവും കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയനിലയിലുമാണ്.   കിണറിന്റെ വക്കിലിരുന്ന് ബലൂൺ വച്ച് കളിക്കുകയായിരുന്ന കുട്ടി കാൽ വഴുതി  കിണറ്റിലേക്ക് വീഴുകയായിരുന്നു.  ഇത് കണ്ട് നിലവിളിച്ച അമ്മയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.   ഉടൻതന്നെ നാട്ടുകാർ  രക്ഷപ്രവർത്തനത്തിനുള്ള  ശ്രമം ആരംഭിച്ചു.

Stories you may like

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

അടച്ചിട്ട കിണറിനുള്ളിലെ വെളിച്ചക്കുറവും  തുടക്കത്തിൽ രക്ഷാദൗത്യത്തിന് തടസമായി. എന്നാൽ കഴുത്തറ്റം വെള്ളത്തിലായ കുട്ടി കിണറിനുള്ളിലെ പെപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു. കിണറിനുള്ളിൽ നിന്ന് കുട്ടിയുടെ പ്രതികരണം കേട്ട നാട്ടുകാർ പിടിച്ച് നിൽക്കാൻ ഒരു കയർ കൂടി താഴെക്ക് ഇട്ടു കൊടുത്ത് ധൈര്യം നൽകി. ഇതിനിടയിൽ വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇരുളടഞ്ഞ കിണറിൽ വായു സഞ്ചാരം സുഗമമാക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് നടത്തി. തുറന്ന് വച്ച ഒരു ഓക്സിജൻ സിലിണ്ടർ കയറിൽ കെട്ടി കിണറിനുള്ളിലേക്ക് ഇറക്കി. തുടർന്ന് ടോർച്ചിന്റെ വെളിച്ചത്തിൽ ഫയർമാൻ രാജീവ് ഏറെ സാഹസപ്പെട്ട്കിണറിൽ ഇറങ്ങി പൈപ്പിലും കയറിലുമായി പിടിച്ച് കിടന്ന കുട്ടിയെ വലയ്ക്കുള്ളിലാക്കി കരക്ക് കയറ്റി വിഴിഞ്ഞം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags: 12 years girl fell into wellfire force rescued 12 years girl
ShareTweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

Discussion about this post

Latest News

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies