Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

by Brave India Desk
May 1, 2026, 03:02 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെ ‘ഗന്ധർവ്വ തൂലിക’ ചലിപ്പിച്ച് നമ്മുടെ മനസ്സിൽ സ്ഥാനം നേടി കടന്നുപോയ കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പ്രണയമായാലും വിരഹമായാലും ഭക്തിയായാലും നാട്ടുപച്ചപ്പായാലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് പ്രത്യേകമായൊരു മാസ്മരികത ഉണ്ടായിരുന്നു.

വിദ്യാസാഗർ, രവീന്ദ്രൻ മാസ്റ്റർ, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയ ഇതിഹാസ സംഗീത സംവിധായകർക്കൊപ്പം ചേർന്ന് മലയാളികൾ ഇന്നും മൂളിനടക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനരചയിതാവ് എന്ന നിലക്കുള്ള എൻട്രി അപ്രതീക്ഷിതമായിരുന്നു. സിദ്ധിഖിന്റെ അമൃത ടിവിയിലെ സമാഗമം പരിപാടിയിൽ അതിഥിയായി വന്നപ്പോൾ ഗിരീഷ് താൻ എങ്ങനെയാണ് ഈ ഫീൽഡിലേക്ക് വന്നതെന്ന് സംസാരിച്ചു.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

” ഞാൻ ആദ്യം ആഗ്രഹിച്ചത് യേശുദാസകനായിരുന്നു. ഒഎൻവി സർ എഴുതിയ ” മന്ദാകിനി ഗാനമന്ദാകിനി” നിലാവിലേയ്ക്ക് കാമധേനുവിനെ കറന്നെടുക്കുന്നത് പോലെ യേശുദാസിൻ്റെ ശബ്ദം കേട്ടപ്പോൾ യേശുദാസാകാൻ ആഗ്രഹിച്ചു. എന്റെ നാട്ടിൽ റേഡിയോ ഇല്ല. അമ്മക്ക് കർണാടിക് സംഗീതമറിയാം, അച്ഛന് സംസ്കൃതമറിയാം. അപ്പോൾ ഇവരുടെ രണ്ട് പേരുടെയും ഭാഗത്ത് നിന്ന് കുറെ കാര്യങ്ങൾ ഞാൻ പഠിച്ചു. പക്ഷെ യേശുദാസാകാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി, കാരണം അത് ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാൽ വയലാറായാലോ എന്ന് വിചാരിച്ചു, പക്ഷെ അതും പറ്റിയില്ല.”

ഇത്രയും ഗിരീഷ് പറയുമ്പോൾ സിദ്ദിഖ് പറയുന്ന മറുപടി ഇങ്ങനെയാണ്,”പണ്ടത്തെ ഗാനങ്ങളെപ്പറ്റി നമ്മൾ പറയും, പണ്ട് നമുക്ക് അത്തരത്തിൽ ഓർമയിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ സമ്മാനിച്ച ഒരുപാട് കവികൾ ഉണ്ടായിരുന്നു. എന്നാൽ ഈ തലമുറയിൽ ആകെ ഉള്ളത് ഗിരീഷ് മാത്രമാണ്. അതുകൊണ്ട് വയലാർ ആയില്ലെങ്കിലും ഗിരീഷാകാൻ പറ്റിയത് വലിയ ഭാഗ്യമല്ലേ.”

ഇതിൽ സിദ്ദിക്ക് പറഞ്ഞത് പോലെ ആരുമായിട്ടും താരതമ്യം ചെയ്യേണ്ടത് ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന, ശക്തി കൂടി കൂടി വരുന്ന പാട്ടുകളിലൂടെ അയാൾ ജീവിക്കുന്നു.  ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ക്ഷയിച്ച ഇല്ലത്തേക്ക് വലതു കാൽ വച്ച് കേറുന്ന പെൺകുട്ടിയുടെ വലതുകാലിൽ ഷോട്ട് വെക്കുമ്പോൾ ആണ് പാട്ട് വേണ്ടതെന്ന് പറഞ്ഞ സംവിധായകൻ കമലിന് മുന്നിൽ

“പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്” 

ഈ വരികൾ കൊണ്ട് എന്താണ് ഇല്ലത്തിന്റെ അവസ്ഥ എന്നും ഇനി എന്താകും അവിടെ വരാൻ പോകുന്ന മാറ്റങ്ങൾ എന്നും അദ്ദേഹം നമുക്ക് കാണിച്ചു തന്നു. ഇത് പോലെ രാവണപ്രഭുവിൽ ഭാര്യ മരിച്ചുകിടക്കുമ്പോൾ

“ഹൃദയത്തിൽ നിൻമൂക പ്രണയത്തിൻ ഭാവങ്ങൾ പഞ്ചാഗ്നി നാളമായ് എരിഞ്ഞിരുന്നു
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ”

തന്റെ 48 ആം വയസിൽ വിടപറയുമ്പോൾ പേനയും പേപ്പറും എടുത്തു വെച്ച് എഴുതിയ പാട്ടുകളിലൂടെ  മലയാളത്തിലെ 51  അക്ഷരങ്ങളെയും ഇനിയുള്ള കാലം മുഴുവൻ പ്രണയിക്കാൻ വിട്ട് നമ്മളെയൊക്കെ സന്തോഷിപ്പിച്ചാണ് ആ ഗന്ധർവ്വൻ വിടപറഞ്ഞത്. ജീവിച്ചിരുപ്പുണ്ടായിരുനെങ്കിൽ അദ്ദേഹത്തിന്റെ അറുപത്തിയഞ്ചാം പിറന്നാൾ ഇന്ന് നമ്മൾ ആഘോഷിക്കുമായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിനായി മലയാളികൾ അദ്ദേഹം അനശ്വരമാക്കിയ ഒരു പാട്ടിലെ വരി പാടുകയാണ്.

“ജീവിതപ്പാതകളിൽ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ..
പുണ്യം പുലർന്നീടുമോ.”

Tags: gireesh puthenchery
ShareTweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies