30 വയസ്സിന് ശേഷം ആളുകളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ കാണപ്പെടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖത്തെ ചുളിവ്. കാഴ്ചയിൽ പ്രായാധിക്യം തോന്നാൻ ഇത് കാരണമാകുന്നു. അതുകൊണ്ടു തന്നെ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ പല ക്രീമുകളും പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതാകട്ടെ ഗുണത്തേക്കാൾ ഏറെ ദോഷമായി ഭവിക്കുകയും ചെയ്യും. ചർമ്മ സംരക്ഷണത്തിനായി എല്ലായ്‌പ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണ് ഉത്തമം.
മുടിയ്ക്ക് മാത്രമല്ല ചർമ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ചെമ്പരത്തിപൂവ്. ഇതുകൊണ്ടുണ്ടാക്കുന്ന ഫേസ്പാക്ക് ചർമ്മത്തിന് ഏറെ ഗുണകരമാണ്. ചർമ്മത്തിലെ ചുളിവുകൾ മാറി മുഖം തിളങ്ങാൻ ഈ ഫേസ്പാക്കിന്റെ തുടർച്ചയായ ഉപയോഗം കൊണ്ട് സാധിക്കും.
ചുവന്ന ചെമ്പരത്തിപൂവിന്റെ പൊടിയാണ് ഈ ഫേസ്പാക്ക് നിർമ്മിക്കാനായി നമുക്ക് വേണ്ടത്. ചെമ്പരത്തിപൂവിന്റെ പൊടി വിപണയിൽ ലഭ്യമാണ്. അല്ലെങ്കിൽ വീട്ടിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം. നല്ല ചുവന്ന ചെമ്പരത്തിപ്പൂവുകൾ വെയിലത്തുവച്ച് ഉണക്കി പൊടിച്ച് പാക്കിനായി ഉപയോഗിക്കാം.
രണ്ടോ, മൂന്നോ ടേബിൾ സ്പൂൺ ചെമ്പരത്തിപ്പൂവിന്റെ പൊടി ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ഇതിലേക്ക് അൽപ്പം അരിപ്പൊടി ചേർക്കാം. ഒായിലി ചർമ്മം ഉള്ളവർ കടലമാവും പകരമായി എടുക്കാം. ശേഷം ഒരു സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ല് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.
ശേഷം ഫേസ് വാഷോ മറ്റു ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകാം. ശേഷം ഫേസ്പാക്ക് തേയ്ക്കാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇങ്ങനെ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
Discussion about this post