തിരുവനന്തപുരം : തെക്കൻ ജില്ലകളിൽ തുലാവർഷം കനക്കുകയാണ്. കനത്ത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ജില്ലകളിൽ ഒന്നാണ് ഇപ്പോൾ തിരുവനന്തപുരം. കനത്ത മഴയെ തുടർന്ന് ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകി.
പ്രദേശത്തെ പതിനഞ്ചോളം വീടുകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. തോട് കരകവിഞ്ഞൊഴുകിയതോടെ മുറിഞ്ഞപാലത്ത് റോഡിലും വീടുകളിലും വെള്ളക്കെട്ട് ആയതിനാൽ ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെട്ട നിലയിലാണുള്ളത്. ഒരു മണിക്കൂറോളം തുടർച്ചയായി മഴ പെയ്തതോടെയാണ് ഇവിടെ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്.
ഈ പ്രദേശത്ത് വെള്ളക്കെട്ട് സ്ഥിരമാണെന്നും സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലം വലിയ ദുരിതത്തിലാണ് ജനങ്ങൾ എന്നും പ്രദേശവാസികൾ വ്യക്തമാക്കി. കനത്ത മഴയുണ്ടാകുമ്പോൾ സ്ഥിരമായി ഈ പ്രദേശം വെള്ളക്കെട്ട് നേരിടുന്നുണ്ട്. എന്നാൽ അധികാരികൾ യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാർ പരാതി പറയുന്നു.
Discussion about this post