ടെൽ അവീവ് : ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന കൂട്ടക്കൊലയുടെ ക്രൂരതകൾ വെളിപ്പെടുത്തി ഹമാസ് ഭീകരർ. ഹമാസ് ഭീകരരുടെ വീഡിയോ ഇസ്രായേൽ സെക്യൂരിറ്റി അതോറിറ്റിയാണ് പുറത്തുവിട്ടത്. ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
സാധാരണക്കാരെ ബന്ദികളാക്കി ഇസ്രായേലിൽ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകുന്നതിന് ഭീകര സംഘടന സ്‌റ്റൈപെന്റ് വാഗ്ദാനം ചെയ്തിരുന്നതായി ഇവർ പറയുന്നത് വീഡിയോയിൽ കാണാം. ആരെയെങ്കിലും ബന്ദിയാക്കി ഗാസയിലേക്ക് തട്ടിക്കൊണ്ട് പോയാൽ അവർക്ക് 10,000 ഡോളർ സ്‌റ്റൈപെന്റും ഒരു അപ്പാർട്‌മെന്റും ലഭിക്കും. പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ട് പോകാനാണ് നിർദ്ദേശിക്കുന്നത്. ഇവർക്ക് കൂടുതൽ പണം ലഭിക്കും.
എല്ലാ വീടുകളിലും കയറിയിറങ്ങി ആളുകളെ ബന്ദികളാക്കണം എന്നാണ് നിർദ്ദേശം. വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവിടെ നിന്ന് അടുത്ത വീട്ടിലേക്ക് പോകാവൂ എന്നും നിർദ്ദേശമുണ്ട്.
”ഒരു വീട്ടിൽ പോയപ്പോൾ അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാൻ അവരെ വെടിവെച്ചു. അവർ തറയിൽ വീണപ്പോൾ വീണ്ടും വെടിയുതിർത്തു. എന്നാൽ ഇത് കണ്ട് നിന്ന കമാൻഡർ എന്നോട് ആക്രോശിക്കുകയാണ് ചെയ്തത്. ശവശരീരത്തിൽ വെടിവെച്ചുകൊണ്ട് എന്തിനാണ് വെടിയുണ്ടകൾ പാഴാക്കുന്നത് എന്ന് അവർ ചോദിച്ചു” ഹമാസ് ഭീകരൻ പറഞ്ഞു.
അതേസമയം, ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിർന്ന കമാൻഡർമാർ എപ്പോഴും സുരക്ഷിതമായ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണ് പതിവ് എന്ന് ഐഎസ്എ വ്യക്തമാക്കി. ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ ആയുധധാരികളായ ഭീകരരെ അയയ്ക്കുന്ന ഇവർ ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നും ഐഎസ്എ കൂട്ടിച്ചേർത്തു.
Discussion about this post