തിരുവനന്തപുരം : കേരളീയം പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മസ്‌കറ്റ് ഹോട്ടലിൽ വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാരുടെ യോഗം വിളിച്ചു ചേർത്തു. കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേരളീയത്തിനായി മാധ്യമങ്ങൾ നല്ല പ്രചാരണം കൊടുക്കണമെന്ന് മന്ത്രി ജി ആർ അനിൽ സൂചിപ്പിച്ചു.
തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ഉള്ള നാൽപതിലേറെ വേദികളിലായാണ് കേരളീയം സംഘടിപ്പിക്കപ്പെടുന്നത്. പരിപാടികൾക്കായുള്ള ക്രമീകരണങ്ങൾ മികച്ച രീതിയിൽ നടന്നുവരികയാണെന്ന് മന്ത്രിമാർ വ്യക്തമാക്കി. സന്ദർശകർക്കായി മികച്ച പാർക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
കേരളീയം പരിപാടികൾ നടക്കുന്ന വേദികളിലേക്ക് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് ആന്റണി രാജു അറിയിച്ചു. സെമിനാറുകൾ, കലാപരിപാടികൾ, എക്സിബിഷനുകൾ, ഫിലിം ഫെസ്റ്റിവൽ, ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റിവൽ എന്നിവ അടങ്ങുന്നതാണ് കേരളീയം. നവംബർ ഒന്ന് മുതൽ ഏഴു വരെയാണ് കേരളീയം നടത്തപ്പെടുന്നത്.
Discussion about this post