തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 10 രൂപ വർദ്ധിച്ചു. നിലവിൽ സ്വർണം പവന് 45, 320 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
പവന് 80 രൂപയാണ് വർദ്ധിച്ചിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,666 രൂപയായി ഉയർന്നു. ഇന്നലെയും സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചിരുന്നു. 160 രൂപയായിരുന്നു ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്.
ഈ മാസം ആദ്യ വാരത്തിന് ശേഷമാണ് സ്വർണവില കുതിച്ചുയരാൻ ആരംഭിച്ചത്. ഇതോടെ സ്വർണം പവന് വില 45,000 കടക്കുകയായിരുന്നു. അടുത്തിടെ ഒറ്റയടിയ്ക്ക് ആയിരം രൂപയിലധികം പവന് വർദ്ധിച്ചാണ് സ്വർണവില ഞെട്ടിച്ചത്. ഇടയ്ക്ക് വില നേരിയ തോതിൽ കുറഞ്ഞിരുന്നു. തിങ്കളാഴ്ചയും സ്വർണവിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു.
ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണവില ഉയരുന്നത്. പോരാട്ടം തുടരുന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. സ്വർണം പവന് 50,000 കടക്കുമെന്നും സൂചനയുണ്ട്.
Discussion about this post