മുംബൈ : ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള താര ജോഡിയാണ് രണ്‍വീര്‍- ദീപിക. ഇവരുടെ വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ ഇവരുടെ വിവാഹത്തില്‍ നിന്നുള്ള അധികം കാഴ്ചകള്‍ കാണാന്‍ കഴിയാതെ പോയത് പല ആരാധകരെയും നിരാശരാക്കിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം തങ്ങളുടെ വിവാഹ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് താര ദമ്പതികള്‍.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഇപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവിട്ടല്ലോ എന്നാണ് ദീപികയുടേയും റണ്‍വീറിന്റേയും ആരാധകര്‍ പറയുന്നത്. കോഫീ വിത്ത് കരണ്‍ സീസണ്‍ 8 ലാണ് താരദമ്പതികള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയത്.
ആദ്യമായാണ് കോഫി വിത്ത് കരണില്‍ ദീപികയും റണ്‍വീറും ഒന്നിച്ചെത്തുന്നത്. ആരാധകരുടെ നിരന്തര ആവശ്യമായിരുന്നു ഇവര്‍ ഒരുമിച്ചുള്ള എപ്പിസോഡ്്. ഈ എപ്പിസോഡിലൂടെ ഇരുവരുടേയും വിവാഹ വീഡിയോ ആണ് ആരാധകര്‍ക്കായി താരദമ്പതികള്‍ സമ്മാനിച്ചത്. മാത്രമല്ല, തങ്ങളുടെ പ്രണയകഥയും വിശദമായി തന്നെ താരങ്ങള്‍ കരണിനോട് പങ്കുവെച്ചു.
സിന്ധി-ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ദീപിക പദുകോണ്‍ നായികയായ യേ ജവാനി ഹേ ദിവാനിയിലെ വിവാഹ രംഗങ്ങള്‍ ചിത്രീകരിച്ച ദി വെഡ്ഡിങ് ഫിലിമേര്‍സാണ് താര വിവാഹവും ഷൂട്ട് ചെയ്തത്. സിനിമയുടെ ചിത്രീകരണവേളയില്‍ തന്നെ തന്റെ വിവാഹ വീഡിയോ ചിത്രീകരിക്കണമെന്ന് ടീമിനോട് ദീപിക ആവശ്യപ്പെട്ടിരുന്നു.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ
https://www.instagram.com/reel/Cy1W8ZBLF5V/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
2018 നവംബര്‍ 14 നായിരുന്നു ദീപികയും റണ്‍വീറും വിവാഹിതരായത്. ഇറ്റലിയില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. താരങ്ങള്‍ പങ്കുവെച്ച വിവാഹ ചിത്രങ്ങള്‍ മാത്രമായിരുന്നു ഇതുവരെ ആരാധകര്‍ കണ്ടിരുന്നത്.










Discussion about this post