അഹമ്മദാബാദ്: ഡിജിറ്റൽ ഇന്ത്യ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നത് തുടരുന്നു. ഗുജറാത്തിലെ പൊതുഗതാഗത സംവിധാനത്തിലും യുപിഐ ഡിജിറ്റർ പേയ്‌മെന്റ് സേവനം ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇനി മുതൽ ജിഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാനായി യുപിഐ സേവനം ഉപയോഗിക്കാം.
ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ജിഎസ്ആർടിസി) യാത്രക്കാർക്ക് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) വഴി പണമടച്ച് ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം ലഭിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ഹർഷ് സാംഘ്വി വ്യക്തമാക്കി.
ദിവസം മുഴുവൻ പ്രവർത്തിക്കുന്നതും രണ്ട് ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ തത്സമയം പണമിടപാട് പൂർത്തിയാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ
Discussion about this post