ശ്രീനഗർ: ദക്ഷിണ കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ മേഖലയിൽ സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്തമായ നീക്കത്തിനൊടുവിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിഫലമായി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 5 ആയി. ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളായ ഭീകരരാണ് കൊല്ലപ്പെട്ടത്.
അഞ്ച് എകെ സീരീസ് തോക്കുകൾ, ലഘുലേഖകൾ, മറ്റ് ആയുധങ്ങൾ എന്നിവയും ഭീകരരിൽ നിന്നും പിടിച്ചെടുത്തു. ഭീകരരുടെ മരണം ജമ്മു കശ്മീർ എഡിജിപി വിജയ് കുമാർ സ്ഥിരീകരിച്ചു.
കുപ്വാര പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം. നിയന്ത്രണ രേഖക്ക് സമീപം സർദാരി നർ മേഖലയിൽ ഒക്ടോബർ 25 അർദ്ധ രാത്രിയിലായിരുന്നു ഭീകരർക്കെതിരായ സംയുക്ത നീക്കം ആരംഭിച്ചത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. നാല് ദിവസം മുൻപ് സമാനമായ ഒരു നീക്കത്തിലൂടെ ഉറിയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Discussion about this post