മുംബൈ :മുംബൈ വഡാലയിൽ യുവതിയുടെ മൃതദേഹം പാതി കത്തി കരിഞ്ഞ നിലയിൽ. 35 വയസു തോന്നിക്കുന്ന യുവതിയുടെ ശരീരം മൂന്നായി മുറിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മുംബൈ പോർട്ട് ട്രസ്റ്റിന്റെ പട്രോളിംഗിനിടയിലാണ് സംശയാസ്പദമായ ഒരു ബാഗ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ വഡാല പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കെഇഎം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post