സിയോൾ: സൈന്യത്തിൽ സ്വവർഗ ലൈംഗികത നിരോധിച്ച നിയമം ശരിവെച്ച് ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി. സ്വവർഗലൈംഗികത സൈന്യത്തിന്റെ യുദ്ധശേഷിക്കും അച്ചടക്കത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം.
സൈനിക സേവനം നിർബന്ധിതമായ രാജ്യമാണ് ദക്ഷിണ കൊറിയ. 18 മുതൽ 28 വയസ് വരെയുളളവർ 20 മാസമെങ്കിലും സൈന്യത്തിൽ പ്രവർത്തിക്കണമെന്നാണ് നിബന്ധന. അതേസമയം കോടതി വിധിക്കെതിരെ ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. സ്വവർഗ ലൈംഗികതയിൽ താൽപര്യമുളള സൈനികരോടുളള വിവേചനം വർദ്ധിപ്പിക്കാൻ മാത്രമേ വിധി സഹായിക്കൂവെന്നാണ് ഇവരുടെ വാദം.
2002 ന് ശേഷം ഇത് നാലാം തവണയാണ് സൈന്യത്തിൽ സ്വവർഗ ലൈംഗികത നിരോധിച്ച നിയമം ഭരണഘടനാ കോടതി ശരിവെക്കുന്നത്. നിയമലംഘനം നടത്തിയാൽ രണ്ട് വർഷം വരെ ജയിൽശിക്ഷ ഉൾപ്പെടെയുളള ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുളളത്. എന്നാൽ ദക്ഷിണകൊറിയയിൽ സ്വവർഗ ലൈംഗികത പൂർണമായി വിലക്കിയിട്ടുളള രാജ്യമല്ല.













Discussion about this post