വാഷിംഗ്ടൺ; ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ യുദ്ധത്തിനെതിരായ പ്രമേയം പാസാക്കി യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 രാജ്യങ്ങൾ എതിർത്ത് വോട്ടു ചെയ്തു. ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അടിയന്തരവെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗാസയിലേക്ക് സഹായമെത്തികുന്നതിനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തിൽ നിർദ്ദേശം നൽകുന്നു. പ്രമേയം അപകീർത്തികരമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി അവരുടെ സുരക്ഷയും ക്ഷേമവും മാനുഷിക പരിഗണനയും ആവശ്യപ്പെട്ട് നിയമവിരുദ്ധമായി ബന്ദികളാക്കിയ എല്ലാ സിവിലിയൻമാരെയും ”ഉടനടിയും നിരുപാധികവും മോചിപ്പിക്കാൻ” ജനറൽ അസംബ്ലി ആഹ്വാനം ചെയ്തു. ഇസ്രായേലിൽ നടന്ന ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പ്രമേയത്തിൽ പാസാക്കിയില്ല.
Discussion about this post