മുംബൈ :ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ അഭിപ്രായത്തിന് പിന്തുണയുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ. നാരായണ മൂർത്തിയുടെ പ്രസ്താവനയെ പൂർണ മനസോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
അതിനു ഉദാഹരണമായി ജിൻഡാൽ പറഞ്ഞത് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ജോലിസമയത്തെകുറിച്ചാണ്. “നമ്മുടെ പ്രധാനമന്ത്രി ദിവസവും 14-16 മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. എന്റെ അച്ഛൻ ആഴ്ചയിൽ ഏഴു ദിവസവും 12-14 മണിക്കൂർ ജോലി ചെയ്യുമായിരുന്നു.ഞാൻ എല്ലാ ദിവസവും 10-12 മണിക്കൂർ വരെയാണ് ജോലിചെയ്യുന്നത്. ജോലിയിൽ നമുക്ക് സമർപ്പണമനോഭാവമാണ് ഉണ്ടാകേണ്ടത്. നമ്മുടെ ജോലിയിൽ സന്തോഷം കണ്ടെത്താനായി സാധിക്കണം. 2047 ആകുമ്പോൾ നമ്മുടെ രാജ്യത്തെ കരുത്തുറ്റ രാഷ്ട്രമായി മാറ്റണം. രാജ്യത്തിൻറെ പുനർ നിർമ്മാണത്തിനും നമ്മൾ താല്പര്യം കാണിക്കണം അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യാൻ തയ്യാറാവണമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി അഭിപ്രയപെട്ടിരുന്നു.ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന രാജ്യങ്ങളുമായി മത്സരിക്കണമെങ്കിൽ തൊഴിൽ മേഖലയിലെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയിലെ യുവാക്കൾ രാഷ്ട്രനിർമ്മാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ജനസംഖ്യയുടെ ഭൂരിഭാഗവും യുവത്വം ആണെന്നും അവർക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post