നമ്മുടെ ബുദ്ധിശക്തി പരീക്ഷിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇത്തരം കളികളിൽ ദിനവും ഏർപ്പെടുന്നത് നമ്മുടെ ഐക്യു ലെവൽ വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഗവേഷകർ ഇത്തരം ചിത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ ബുദ്ധി ശക്തി പരീക്ഷിക്കുന്ന ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.
കടലിൽ നീന്തുന്ന ഒരു കൂട്ടം ഡോൾഫിനുകളുടെ ചിത്രമാണ് ഇത്. ഇതിൽ എത്ര ഡോൾഫിനുകൾ ഉണ്ട് എന്ന് കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഒറ്റനോട്ടത്തിൽ എണ്ണുമ്പോൾ 9 എന്നാകും ഭൂരിഭാഗം ആളുകൾക്കും ലഭിക്കുന്ന എണ്ണം. എന്നാൽ ഇത് കൃത്യമായ എണ്ണമല്ല. അൽപ്പം ബുദ്ധിപരമായും ശ്രദ്ധയോടെയും എണ്ണിയാൽ മാത്രമേ യഥാർത്ഥ എണ്ണം ലഭിക്കുകയുള്ളൂ.
ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണെന്ന കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഇതിനാലാണ് ആദ്യം എടുത്ത എണ്ണം തെറ്റായി പോയത്. സൂക്ഷിച്ച് ഒന്നുകൂടി നോക്കിയാൽ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന ഡോൾഫിനുകളെ നിങ്ങൾക്ക് കാണാം. ഇനി വീണ്ടും എണ്ണിക്കോളൂ.
ആകെ 17 ഡോൾഫിനുകളാണ് ചിത്രത്തിൽ ഉള്ളത്. ആദ്യ വരിയിൽ അഞ്ച്, രണ്ടാമത്തെ വരിയിൽ ആറ്, മൂന്നാമത്തെ വരിയിൽ ആറ് എന്നിങ്ങനെയാണ് ഡോൾഫിനുകളുടെ എണ്ണം.
Discussion about this post