എറണാകുളം: യഹോവ സാക്ഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പരിപാടിയ്ക്കിടെ സ്‌ഫോടനം നടത്തിയത് എന്ന് പ്രതി ഡൊമിനിക് മാർട്ടിൻ. പോലീസിൽ കീഴടങ്ങുന്നതിന് തൊട്ട് മുൻപായി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്ക് ആണെന്നും ഡൊമിനിക് മാർട്ടിൻ വ്യക്തമാക്കുന്നു.
സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഡൊമിനിക് മാർട്ടിൻ വീഡിയോ ആരംഭിക്കുത്. ഇപ്പോൾ നടന്ന സംഭവ വികാസം എല്ലാവരും അറിഞ്ഞു കാണുമല്ലോ?. യഹോവയുടെ സാക്ഷികൾ നടത്തിയ കൺവെൻഷനിൽ ബോംബ് സ്‌ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഖാതങ്ങൾ ഉണ്ടാകുകയും ചെയ്തു. എന്താണ് സംഭവിച്ചതെ് കൃത്യമായി അറിയില്ല. എാൽ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പുണ്ട്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെും മാർട്ടിൻ പറയുന്നു.
16 വർഷമായി യഹോവ സാക്ഷി സംഘടനയുടെ ഭാഗമാണ്. എന്നാൽ സംഘടനയുടെ പ്രവർത്തനങ്ങളെ കാര്യമായി കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ചിന്തിയ്ക്കുമ്പോൾ ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്ന് വ്യക്തമാകുന്നു. ഇത് തിരുത്തണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗൗനിച്ചില്ല. ഇതിനെതിരെ പ്രതികരിച്ചേ പറ്റുള്ളൂ. ഈ പ്രസ്ഥാനം ആവശ്യമില്ല. അന്വേഷിച്ചു വരേണ്ട. താൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയാണ്. സ്‌ഫോടനത്തിന്റെ രീതി സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിടരുത്. പൊജുതനങ്ങൾ ഇതേക്കുറിച്ച് അറിഞ്ഞാൽ അപകടമാണെന്നും ഡൊമിനിക് കൂട്ടിച്ചേർത്തു.
Discussion about this post