ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വിജയനഗരം ജില്ലയിലെ അലമന്ദ-കങ്കടപ്പള്ളിക്ക് സമീപം പാസഞ്ചർ ട്രെയിൻ മറ്റൊരു പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴുപേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിജയനഗരത്തിൽ നിന്ന് റായ്ഗഡിലേക്ക് പോയ ട്രെയിൻ വിശാഖപട്ടണത്ത് നിന്ന് പാലാസയിലേക്ക് പോകുകയായിരുന്ന ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാല് കോച്ചുകൾ പാളം തെറ്റി.
വിശാഖപട്ടണം-രായഗഡ പാസഞ്ചർ ട്രെയിനിന്റെ സിഗ്നൽ ഓവർഷൂട്ടും മാനുഷികമായ പിഴവുമാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ അറിയിച്ചു. അപകട വാർത്ത പുറത്തുവന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post