തിരുവനന്തപുരം: നടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമാ- സീരിയൽ താരം രഞ്ജുഷ മേനോനെ (35) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ഭർത്താവുമൊന്നിച്ച് ശ്രീകാര്യത്തെ് ആണ് രഞ്ജുഷയുടെ താമസം. ഏറെ നേരമായും മുറിയ്ക്ക് പുറത്തു കാണാത്തതു കൊണ്ട് വീട്ടുകാർ അകത്ത് കയറി പരിശോധിക്കുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലുമാണ് രഞ്ജുഷ അഭിനയിച്ചിട്ടുള്ളത്.
മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലാണ് രഞ്ജുഷ വേഷമിട്ടിട്ടുള്ളത്. നിലവിൽ പല സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post