ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വൻ തീപിടുത്തം. ബംഗളൂരു വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ആണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ ഡിപ്പോയിലുണ്ടായിരുന്ന നാൽപ്പതോളം ബസുകള്‍ക്ക് തീപിടിച്ചു. 18 ബസുകൾ പൂർണമായും കത്തി നശിച്ചതായാണ് വിവരം.
നിലവിൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്. ഇതു വരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post