തൃശൂർ : തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാലുപേർക്ക് വൈദ്യുതാഘാതമേറ്റു. റെയിൽ പാളത്തിലേക്ക് ആൽമരം മറിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് തൃശ്ശൂർ ജില്ലയിൽ പെയ്യുന്നത്. നിരവധി മേഖലകളിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ദേശമംഗലം, ചേലക്കര, മുള്ളൂർക്കര എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗത തടസ്സവും കടകൾക്കും വീടുകൾക്കും കേടുപാടും ഉണ്ടായിട്ടുണ്ട്.
വണ്ടിപ്പറമ്പ് പ്രദേശത്ത് കനത്ത മഴയിൽ ആൽമരം കടപുഴകി റെയിൽവേ ട്രാക്കിലേക്ക് വീണു. തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള രണ്ട് വീടുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തടസ്സത്തെത്തുടർന്ന് ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി ട്രെയിൻ വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു.
Discussion about this post