തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് മഹാഭാരതം സിനിമയാക്കുന്നതെന്ന് തെലുങ്ക് സംവിധായകന് എസ്.എസ് രാജമൗലി. ചെന്നൈയിലെ ഒരു കോളേജില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് രാജമൗലി തന്റെ സ്വപ്നം പങ്കുവെച്ചത്.
മഹാഭാരതം ഒരു സിനിമ സ്ക്രീനില്‍ പൂര്‍ണ്ണമാകണമെങ്കില്‍ നാലു ഭാഗങ്ങളെങ്കിലും വേണ്ടി വരും. ഇനിയും ഏകദേശം ഒരു പത്തു വര്‍ഷമെങ്കിലും അനുഭവ സമ്പത്തുണ്ടെങ്കിലെ മഹാഭാരതം സിനിമയാക്കാന്‍ തുടങ്ങാനെങ്കിലും സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമ പൂര്‍ത്തിയാക്കാന്‍ ആറ് വര്‍ഷമെങ്കിലും വേണ്ടി വരും. ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്റെ കരിയറിന്റെ ആറുവര്‍ഷം നല്കാന് ഏതെങ്കിലും താരം തയ്യാറാവേണ്ടി വരും. ഇന്നത്തെ സാഹചര്യത്തില്‍ അതൊരിക്കലും സാധ്യമല്ലെന്നും രാജമൗലി പറയുന്നു.
ബാഹുബലി രണ്ട് ഭാഗങ്ങളാക്കാന്‍ ആദ്യമേ തീരുമാനിച്ചിരുന്നെന്നും ഇതിനായി മൂന്ന് വര്‍ഷം മാറ്റിവെച്ച പ്രഭാസ് എന്റെ സ്വപ്നം പങ്കുവെയ്ക്കുകയായിരുന്നു ആ ചിത്രത്തിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post