എറണാകുളം: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് ടിനി ടോം. കുക്കു പരമേശ്വരനും ജയൻ ചേർത്തലയും മോഹൻലാലിന് എതിരായി മത്സരിക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ, പിന്നീട് അത് മാറ്റുകയായിരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ടിനി ടോം പ്രതികരിച്ചു.
ഈ വാർത്തകൾ എങ്ങനെ വന്നുവെന്ന് തനിക്കറിയില്ല. മോഹൻലാൽ നിന്നില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഇവരിൽ ആരെങ്കിലും മത്സരിക്കുമായിരുന്നു. എന്നാല, മോഹൻലാൽ മത്സരിക്കുന്നുവെന്ന് അറിഞ്ഞാൽ ആരും അദ്ദേഹത്തിന് എതിരായി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
25 വർഷമായി ഇടവേള ബാബു അമ്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. വീട്ടിലേക്ക് പോലും ഇടയ്ക്ക് മാത്രമാണ് പോയിരുന്നത്. അദ്ദേഹം സ്ഥാനത്ത് നിന്നും മാത്രമാണ് മാറുന്നത്. അമ്മയ്ക്ക് വേണ്ടി അദ്ദേഹം എപ്പോഴുമുണ്ടാകും. അമ്മ എന്ന പ്രസ്ഥാനത്തിൽ പട്ടിപ്പണിയെടുക്കുന്ന ഒരാളാണ് ഇടവേള ബാബു എന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾക്ക് അമ്മയിൽ ജനറൽ സെക്രട്ടറിയായി നിൽക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സംഘടനകളായി എല്ലാം തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുക പതിവാകും. അങ്ങനെയുള്ള സാഹചര്യത്തിൽ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നും ടിനി കൂട്ടിച്ചേർത്തു.
Discussion about this post