ന്യൂഡൽഹി: ദേശീയ ഏകതാ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിനായി നൽകിയ സേവനങ്ങൾ പകരം നൽകാൻ കഴിയാത്തത് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
നമ്മുടെ രാജ്യത്തിന്റെ ദിശ നിർണയിക്കുന്നതിൽ സർദാർ വല്ലഭായ് പട്ടേലിനുണ്ടായിരുന്ന ദൈഷണികത, രാജ്യതന്ത്രജ്ഞത, ഉത്സാഹം എന്നിവ ഈ നിമിഷത്തിൽ ഒർക്കുകയാണ്. ദേശീയോദ്ഗ്രഥനത്തിനായുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് ഇപ്പോഴും നമ്മെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങളോട് രാജ്യം എല്ലായ്‌പ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ആണ് ഏകതാ ദിനമായി രാജ്യം ആചരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 148ാം ജന്മദിനമാണ്. ഇതോട് അനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയിലെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ഛന നടത്തി.
Discussion about this post