എറണാകുളം :സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്.പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 45,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞു, 5, 670 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,760 രൂപയും ഒരു ഗ്രാമിന് 5,720 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് സംസ്ഥാനത്തും സ്വർണ വില ഇടിയാണുണ്ടായ കാരണം. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു കിലോ വെള്ളിയ്ക്ക് 75,600 രൂപയും ഒരു ഗ്രാം വെള്ളിയുടെ വില 78 രൂപയുമാണ്.
ഇസ്രായേൽ-ഹമാസ് സംഘർഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില വർദ്ധിക്കാനുണ്ടായ കാരണം. രാജ്യാന്തര വിപണിയിലെ സ്വർണ വിലയും ഡോളറിൻെറ വിനിമയ മൂല്യവും സംസ്ഥാനത്തെ സ്വർണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇസ്രായേൽ-ഹമാസ് സംഘർഷം തുടർന്നാൽ സ്വർണ വില വീണ്ടും വർദ്ധിക്കാനിടയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post