കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍.
2021 സെപ്തംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. സായൂജാണ് കേസിലെ ഒന്നാം പ്രതി. പ്രണയം നടിച്ച് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇയാൾ ജാനകിക്കാട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ശീതളപാനീയത്തില്‍ ലഹരി നല്‍കി മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. തുടർന്ന്, അബോധാവസ്ഥയിലായ കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിച്ചു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. പിന്നീട്, ഒരു മാസത്തിന് ശേഷമാണ് പോലീസിൽ പരതി നൽകിയത്. നാദാപുരം എഎസ്പിയാണ് കേസ് അന്വേഷിച്ചിരുന്നത്.
കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post