മദ്യപിച്ച് വാഹനമോടിച്ച് റോഡരുകില്‍ കിടന്നയാളെ ഇടിച്ചുകൊന്നെന്ന കേസില്‍ സല്‍മാന്‍ഖാനെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ബോംബൈ ഹൈക്കോടതിയിലാണ് അറിയിച്ചത്.
പതിമൂന്ന് വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം ഈ മാസം പത്തിനായിരുന്നു സല്മാന് ഖാന് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി വിധിച്ചത്. വാഹനമോടിച്ചിരുന്നത് സല്മാന്ഖാനാണെന്ന് തെളിയിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലായിരുന്നു സല്മാന് ഖാന് അനുകൂലമായ വിധി. 2002 ല്‍ നടന്ന അപകടത്തില്‍ റോഡരുകില്‍ കിടന്നുറങ്ങിയിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സല്‍മാനെ വെറുതെ വിട്ട കോടതി വിധി ബോളിവുഡ് ഒന്നടക്കം സ്വാഗതം ചെയ്തിരുന്നു. അതേസമയം സല്മാന് നിരപരാധിയാണെന്ന വിധിക്കെതിരെ ചില കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു
Discussion about this post